ഒരു വിദ്യാര്‍ഥിയെ പരീക്ഷയെഴുതിക്കാന്‍ മുപ്പതോളം ഉദ്യോഗസ്ഥര്‍

പട്ന: ഇന്‍റര്‍മീഡിയറ്റ് പരീക്ഷയുടെ അവസാനദിവസം കോപ്പിയടി തടയാന്‍ സന്നാഹവുമായത്തെിയത് 26 ഇന്‍വിജിലേറ്റര്‍മാര്‍, മൂന്ന് മജിസ്ട്രേറ്റുമാര്‍, ഒരു സബ് ഇന്‍സ്പെക്ടര്‍. ഒപ്പം എട്ടു പൊലീസ് ഉദ്യോഗസ്ഥരും. ഇവരെല്ലാം എത്തിയത് ഒരേയൊരു വിദ്യാര്‍ഥിക്കുവേണ്ടി. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപുരിലെ പരീക്ഷാകേന്ദ്രത്തിലായിരുന്നു ഒരുക്കങ്ങള്‍. സനോജ് കുമാര്‍ എന്ന വിദ്യാര്‍ഥിമാത്രമാണ് പരീക്ഷയെഴുതാന്‍ ഉണ്ടായിരുന്നത്. ഹോം സയന്‍സായിരുന്നു വിഷയം. പെണ്‍കുട്ടികളാണ് ഹോം സയന്‍സ് വിഷയം എടുക്കുന്നവരില്‍ ഭൂരിപക്ഷവും. സനോജ് കുമാര്‍ പരീക്ഷയെഴുതിയ കേന്ദ്രം ആണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു. മറ്റാരും ഹോം സയന്‍സ് എടുക്കാതിരുന്നതുകൊണ്ട് സനോജ് കുമാര്‍ ‘വി.ഐ.പി’യായി ഇവിടെ പരീക്ഷയെഴുതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.