കനയ്യ കുമാറിന്‍െറ തലക്ക് 11 ലക്ഷം വിലയിട്ട പൂര്‍വാഞ്ചല്‍ സേന നേതാവ് പിടിയില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ തലയറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പൂര്‍വാഞ്ചല്‍ സേന പ്രസിഡന്‍റ് ആദര്‍ശ് ശര്‍മ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് ശര്‍മ പേരെഴുതി ഒപ്പിട്ട ലഘുലേഖകള്‍ ഡല്‍ഹിയിലെ പ്രസ് ക്ളബിനും പാര്‍ലമെന്‍റിനും സമീപം പ്രത്യക്ഷപ്പെട്ടത്.  ബിഹാറിലെ ബെഗുസരായ് സ്വദേശിയാണ് ആദര്‍ശ്. 11 ലക്ഷം വാഗ്ദാനം ചെയ്ത ഇയാളുടെ ബാങ്ക് അക്കൗണ്ടിലുള്ളത് 150 രൂപ മാത്രമാണെന്ന് തെളിഞ്ഞിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന ആദര്‍ശ് മാസങ്ങളായി വാടകകുടിശ്ശികക്കാരനാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഥിരം ജോലിയൊന്നുമില്ലാത്ത ഇയാള്‍ സുഹൃത്തുക്കളോട് പണം കടംവാങ്ങിയാണ് ജീവിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിലത്തെുന്ന നാട്ടുകാരെ സഹായിക്കലാണ് ‘സൈഡ് ബിസിനസ്’. നൂറു മുതല്‍ 500 രൂപ വരെ ഇതിന് പ്രതിഫലവും വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ തന്‍െറ സ്വാധീനമുപയോഗിച്ച് കാര്യങ്ങള്‍ തരപ്പെടുത്തികൊടുക്കാറുമുണ്ട്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നാട്ടുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് പൂര്‍വാഞ്ചല്‍ സേന അവകാശപ്പെടുന്നത്.  ബിഹാറിലെ വീട്ടിലടക്കം പൊലീസ് ആദര്‍ശിനെ തിരഞ്ഞ് ചെന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.