പൗരത്വ വിവാദം: രാഹുൽ ഗാന്ധിക്ക്​ പാർല​െമൻറ്​ എത്തിക്​സ്​ കമ്മിറ്റിയുടെ നോട്ടിസ്​

ന്യൂഡൽഹി: പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പാർലമെൻറ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടിസ്. കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി ബ്രിട്ടനിൽ സമർപ്പിച്ച രേഖകളിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.

പൗരത്വം പ്രശ്നം ചൂണ്ടിക്കാട്ടി പാർലമെൻറംഗമായ മഹേഷ് ഗിരി നൽകിയ പരാതി ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. അതേസമയം പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നതിന് മുമ്പ് ആരോപണവിധേയനായ രാഹുലിെൻറ ഭാഗം കേൾക്കാൻ സ്പീക്കർ തയാറായില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ നവംബറിൽ ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയാണ് രാഹുലിന്  ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന േരഖകൾ പുറത്തുവിട്ടത്. ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി 2005 ലും 2006 ലും സമർപ്പിച്ച വാർഷിക റിപ്പോർട്ടുകളിലാണ് രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അതേ കമ്പനി, രാഹുൽ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കിക്കൊണ്ട് സമർപ്പിച്ച രേഖകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.