100 വെടിക്ക് ഒരു കരടി

റായ്പൂര്‍:  പെണ്‍ കരടിയെ കൊല്ലാന്‍ നൂറു വെടിയുണ്ട, ആയുധ സജ്ജരായി 10 ജവാന്‍മാര്‍! ഛത്തീസ്ഗഢിലെ മഹാസ്പൂര്‍ ജില്ലയിലാണ് നാടിനെ വിറപ്പിച്ച കരടിയെ കൊല്ലാന്‍ ഇത്രയും സന്നാഹങ്ങള്‍ വേണ്ടി വന്നത്. രണ്ടു ഗ്രാമീണരും പൊലീസുകാരനും ഉള്‍പ്പെടെ മൂന്ന് പേരെയാണ്് കരടി അക്രമിച്ചു കൊലപ്പെടുത്തിയത്. 16 റൗണ്ടുകളിലായി  100 തവണയാണ് കരടിക്കുനേരെ വെടിയുതിര്‍ത്തത്.  ശനിയാഴ്ച്ചയായിരുന്നു രണ്ടു ഗ്രാമീണരെ കരടി കൊലപ്പെടുത്തിയത്.

വനത്തില്‍ പൂക്കള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഇവരുടെ  മൃതദേഹങ്ങള്‍ കണ്ടത്തെിയത്. ഗ്രാമീണര്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കരടിയെ പിടികൂടുന്നതിനിടയില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെടുകയായിരുന്നു. കരടിയുടെ ആക്രമണത്തില്‍ പൊലീസുകാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്നും ഇതിനെ വെടിവെച്ചു കൊല്ലാതെ യാതൊരു വഴിയുമില്ളെന്നുമായിരുന്നു മറ്റൊരു പൊലീസുകാരന്‍ ഇതിനെ കുറിച്ച് പറഞ്ഞത്. കാലിന് അഞ്ചടി നീളമുള്ള കരടിക്ക് 140 കിലോ ഭാരവുമുണ്ട്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.