നിലപടുകള്‍ വ്യക്തമാക്കി ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹല റാഷിദ്

ബംഗളൂരു: മാധ്യമപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിലപടുകള്‍ വ്യക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹല റാഷിദ്. എന്തുകൊണ്ടാണ് 1984 ലെ കോണഗ്രസ് സര്‍ക്കാര്‍ അഴിച്ചുവിട്ട സിഖ് കലാപത്തെക്കുറിച്ചും,കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ അഴിമതികളെക്കുറിച്ചും ജെ.എന്‍.യു വിദ്യാത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ കുമാര്‍ സംസാരിക്കാത്തതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കൂടാതെ കര്‍ഷകര്‍ക്കെതിരെ സിങ്കൂരിലും നന്ദിഗ്രാമിലും നടന്ന ഭൂമി ഏറ്റെടുക്കല്‍ കലാപത്തെക്കുറിച്ചും മൗനം പാലിക്കുന്നതെന്തെന്ന ചോദ്യങ്ങള്‍ക്ക് ഇടറാതെ റാഷിദയുടെ മറുപടി ഇങ്ങനെയായിരുന്നു. സിഖ് കലാപത്തെക്കുറിച്ച് തങ്ങള്‍ പല പ്രാവശ്യം ജെ.എന്‍.യു വില്‍ സംസാരിച്ചിട്ടുള്ളതാണ്. കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്ന ക്രോണി ക്യാപ്പിറ്റലിസത്തെയും സിങ്കൂര്‍-നന്ദിഗ്രാം കലാപങ്ങളും സര്‍വകലാശാലയില്‍ ഉയര്‍ത്തി കൊണ്ടുവന്ന കാര്യങ്ങളാണെന്നും റാഷിദ പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയെ വിമര്‍ശിക്കുന്ന നിങ്ങള്‍ക്കെങ്ങനെ ആര്‍മിയുടെ സഹായം പ്രതീക്ഷിക്കാനാവും എന്ന ചോദ്യത്തിന് സൈന്യത്തിന്‍െറ പ്രത്യേക സൈനിക നിയമത്തോട് (അഫ്സ്പ) എതിരാണെങ്കിലും ഞങ്ങള്‍ സൈനിക വിരുദ്ധരല്ല. ഞങ്ങള്‍ സൈന്യത്തെ അനുകൂലിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധതയാണ് ഞങ്ങളുടെ പക്ഷം എന്നായിരുന്നു റാഷിദയുടെ മറുപടി. വലതുപക്ഷ അനുകൂല പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പതറാതെ മറുപടി പറയുന്ന റാഷിദയുടെ വാര്‍ത്താസമ്മേളനം ഇന്‍റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ഇരുപത്തിയേഴുകാരിയായ റാഷിദ കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.