ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപണം. തിങ്കളാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ പുറത്തായെന്നാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഞായറാഴ്ച പുറത്തുവന്ന ഒരു ചോദ്യപേപ്പര്‍ ഇതിനോട് സാമ്യമുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
മൊബൈലുകളില്‍ ചോര്‍ന്ന പേപ്പറിന്‍െറ ചിത്രം വിദ്യാര്‍ഥികള്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍, പരീക്ഷക്ക് മുമ്പ് ച ില സാംമ്പ്ളുകള്‍ സി.ബി.എസ്.ഇ പുറത്തിറക്കിയിട്ടുണ്ടെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടക്കിയെന്നുമാണ് അധ്യപാകര്‍ വിശദീകരിക്കുന്നത്.
യഥാര്‍ഥ ചോദ്യപേപ്പറിലെയും ചോര്‍ന്ന ചോദ്യ പേപ്പറിലെയും 90 ശതമാനം ചോദ്യങ്ങള്‍ തമ്മില്‍ സാമ്യമുണ്ടായിരുന്നു എന്നാണ് ഡല്‍ഹി പബ്ളിക് സകൂളിലെ വിദ്യാര്‍ഥി റാഞ്ചി പറയുന്നത്. അതേസമയം, പേപ്പര്‍ ചോര്‍ന്നിട്ടില്ളെന്നാണ് റാഞ്ചി സി.ബി.എസ്.ഇ കോര്‍ഡിനേറ്റര്‍ മനോഹര്‍ ലാലിന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.