കുതിരയുടെ കാൽ തല്ലിയൊടിച്ച സംഭവം: ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പ്രതിഷേധ മാർച്ചിനിടെ കുതിരയുടെ കാൽ തല്ലിയൊടിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. പ്രദീപ് ബോറ എന്ന ബി.ജെ.പി പ്രവർത്തകനെയാണ് െഡറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തത്. കുതിരയെ ആക്രമിച്ചതിന് ബിജെപി എം.എൽ.എ ഗണേഷ് ജോഷിക്കെതിരെയും കേസ് എടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെറാഡൂൺ പൊലീസ് സൂപ്രണ്ട് സദാനന്ദ് ദത്തെ പറഞ്ഞു.

കുതിരയുടെ ആരോഗ്യനില ദിവസംതോറും മോശമായി വരികയാണെന്നും പൊലീസ് മേധാവി പറഞ്ഞു.  കാലിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതുവരെ കുതിരക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞിട്ടില്ല. കുതിരക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. അതിനിടെ കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ ഗണേഷ് ജോഷി കുതിരയെ സന്ദർശിച്ചു. കുതിരയെ രാജ്യതലസ്ഥാനത്ത് അയച്ച് മികച്ച ചികിത്സ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 14ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉത്തരാഖണ്ഡ് കുതിരപ്പൊലീസിലെ ശക്തിമാൻ എന്ന കുതിരയുടെ ഇടത് പിൻകാൽ ബി.ജെ.പി പ്രവർത്തകർ അടിച്ചൊടിച്ചത്. മസൂറിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയ ഗണേഷ് ജോഷിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നിയമസഭ മന്ദിരത്തിന് സമീപത്തുവെച്ചാണ് കുതിരയെ പ്രതിഷേധക്കാർ ആക്രമിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.