ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ വിഭജിക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ് ലി. ന്യൂഡൽഹിയിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി യോഗ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു ജെയ്റ്റ് ലി.
ദേശീയതയും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നിച്ച് കൊണ്ടുപോവേണ്ടത് തന്നെയാണ്. എതിരഭിപ്രായങ്ങൾ പറയാനും വിയോജിക്കാനുമുള്ള അവകാശം ഭരണഘടന അനുവദിച്ചുതരുന്നുണ്ട്. എന്നാൽ അത് രാജ്യത്തെ നശിപ്പിക്കാനുള്ള അനുമതിയില്ല -ജെയ്റ്റ് ലി പറഞ്ഞു.
ദേശീയതയിൽ അടിയുറച്ച തത്വമാണ് നമ്മെ നയിക്കുന്നത്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തെ കുറിച്ചുള്ള വിവാദത്തെചൊല്ലി തർക്കിക്കരുതെന്നും ജെയ്റ്റ് ലി പറഞ്ഞു. ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അത് ചർച്ച ചെയ്യേണ്ട കാര്യമില്ല എന്നായിരുന്നു ജെയ്റ്റ് ലിയുടെ പ്രതികരണം. രാജ്യത്തിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും വച്ചുപൊറുപ്പിക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.