പി.ഡി.പി പുതിയ നിബന്ധനകളൊന്നും  മുന്നോട്ടുവെച്ചിട്ടില്ലെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പി.ഡി.പി പുതിയ നിബന്ധന മുന്നോട്ടുവെച്ചിട്ടില്ളെന്ന് ബി.ജെ.പി. പന്ത് മെഹബൂബയുടെ കോര്‍ട്ടിലാണെന്നും മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പി.ഡി.പി തീരുമാനിക്കുമെന്നും സംസ്ഥാനത്തെ ബി.ജെ.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.
 മെഹബൂബ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ച  ഫലപ്രദമായിരുന്നെന്ന് അദ്ദേഹം വിലയിരുത്തി. മെഹബൂബയും മോദിയും പ്രത്യേകിച്ച് ഒരു വിഷയവും ചര്‍ച്ചചെയ്തിട്ടില്ളെന്നും ചര്‍ച്ചയില്‍ മെഹബൂബ പുതിയ ആവശ്യം ഉന്നയിച്ചിട്ടില്ളെന്നും റാം മാധവ് പറഞ്ഞു. 
മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് മൂന്നു മാസമായി പുതിയ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് മെഹബൂബ-മോദി കൂടിക്കാഴ്ച നടന്നത്. 
ചര്‍ച്ച ഫലപ്രദമായിരുന്നെന്നും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജമ്മു-കശ്മീര്‍ ജനതയുടെ ആവശ്യങ്ങളില്‍ വ്യക്തതയുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതെന്നും മെഹബൂബയും പ്രതികരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.