മുംബൈ: താന്‍ ലശ്കറെ ത്വയ്യിബയില്‍ ചേര്‍ന്നത് ഇന്ത്യയോട് പ്രതികാരം ചെയ്യാനായിരുന്നെന്ന് മുംബൈ സ്ഫോടന കേസിലെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. 1971 ഡിസംബറില്‍ താന്‍ പഠിച്ചിരുന്ന സ്കൂള്‍ ഇന്ത്യന്‍ സൈനികര്‍ ബോംബിട്ടതാണ് ഇതിന് കാരണമായി പറയുന്നത്.
‘ഭാര്യയുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രാവശ്യം മാത്രമാണ് ഞാന്‍ പാകിസ്താനില്‍ അറസ്റ്റിലായത്.വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല. പാകിസ്താന്‍ ഡി.ജെ റേഡിയോയില്‍ നിന്നാണ് പിതാവ് വിരമിച്ചത്. പിതാവിന്‍െറ മരണത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി യുസുഫ് റാസാ ഗിലാനി വീട്ടില്‍ വന്നിരുന്നു. ഭീകര സംഘടയില്‍ ചേരുന്ന കാര്യം പിതാവിനെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് എതിര്‍ത്തു. കുട്ടിക്കാലം മുതല്‍ക്കെ എനിക്ക് ഇന്ത്യയോട് പ്രതികാരമുണ്ടായിരുന്നു. അമേരിക്കയില്‍ ഞാന്‍ ആഡംബരത്തോടെ ജീവിക്കുകയാണെന്ന വാദം ശരിയല്ല’. -ഹെഡ്ലി പറഞ്ഞു.
നേരത്തെ ശിവസേന തലവന്‍ ബാല്‍താക്കറയെ വധിക്കാന്‍ അമേരിക്കയില്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നതായി ഇയാള്‍ പറഞ്ഞിരുന്നു. നിലവില്‍ യു.എസ് ജയിലിലുള്ള ഹെഡ്ലിയെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ ¤്രകാസ് വിസ്താരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.