ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ 48 മണിക്കൂറിനുള്ളില്‍ മാനഭംഗത്തിനിരയായത് മൂന്ന് പെണ്‍കുട്ടികള്‍. വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മൂന്ന് വയസിനും എട്ടു വയസിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് മാനഭംഗത്തിനിരയായത്. സംഭവത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ആദര്‍ശ് നഗറിലെ മെട്രോ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളികളായ മാതാപിതാക്കളുടെ മൂന്ന് വയസുകാരിയായ മകളെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ സംഭവം സാഗര്‍പൂരിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ തനിച്ചായ നാല് വയസുകാരിയെ ജന്മിയാണ് മാനഭംഗപ്പെടുത്തിയത്. സമയ്പൂര്‍ ബാദ്ലിയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കേസില്‍ എട്ട് വയസുകാരിയെ പിതാവിന്‍െറ സുഹൃത്ത് മദ്യലഹരിയില്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് കേസുകളിലെയും പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസുകാര്‍ അവകാശപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.