ഹൈദരാബാദിന് നീതി തേടി ഡല്‍ഹിയില്‍ ജനകീയ മാര്‍ച്ച്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും കലാലയങ്ങളില്‍ ജനാധിപത്യം പുന$സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ ജനകീയ മാര്‍ച്ച്.
ജമാഅത്തെ ഇസ്ലാമി, എസ്.ഐ.ഒ, വെല്‍ഫെയര്‍ പാര്‍ട്ടി, ഓള്‍ ഇന്ത്യാ മജ്ലിസെ മുശാവറ, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറിലാണ് പ്രകടനം നടന്നത്. വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ ഉടന്‍ നീക്കണമെന്നും രോഹിത് വെമുലക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രഫ. അനന്ത് കുമാര്‍, ഡോ. ലെനിന്‍ രഘുവംശി, ഇഖ്ബാല്‍ ഹുസൈന്‍, സിറാജ് ലതീഫ്, വാസിഖ് നദീം, അലിഫ് ശുക്കൂര്‍, ഖലീലുസ്സമാന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.