വായ്പ തിരിച്ചടച്ചിങ്കില്‍ കടുത്ത നടപടി – മല്യയോട് ജെയ്റ്റ്ലി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പത്തുക തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിജയ് മല്യക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ താക്കീത്. മാന്യമായ രീതിയില്‍ ബാധ്യതകള്‍ തിരിച്ചടച്ചില്ളെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ ജെയ്റ്റ്ലി പറഞ്ഞു. തുക തിരിച്ചുപിടിക്കാന്‍ വിജയ് മല്യയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പണയവസ്തുക്കളിന്മേല്‍ നടപടി സ്വീകരിക്കും. സ്വീകരിക്കേണ്ട നടപടികള്‍ എന്‍ഫോഴ്സ്മെന്‍റും ഇതര അന്വേഷണസംഘങ്ങളും പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപയിലേറെ വായ്പയെടുത്ത് തിരിച്ചടക്കാതെ മാര്‍ച്ച് രണ്ടിനാണ് കിങ്ഫിഷര്‍ സ്ഥാപനങ്ങളുടെ ഉടമ രാജ്യം വിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.