മാംസാഹാരം കുറ്റകരമെന്ന് നിയമത്തില്‍ എവിടെയുമില്ല -മദ്രാസ് ഹൈകോടതി

ചെന്നൈ: മാംസാഹാരം സൂക്ഷിക്കുന്നതോ കഴിക്കുന്നതോ കുറ്റകരമെന്ന് രാജ്യത്തെ ഒരു നിയമവും പറയുന്നില്ളെന്ന് മദ്രാസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്. മതങ്ങളുമായി ബന്ധപ്പെട്ട ആഹാരരീതികള്‍ നിയമവ്യവസ്ഥയില്‍ പരാമര്‍ശിക്കുന്നില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. പളനി ക്ഷേത്രത്തിന് സമീപത്തെ മാംസവ്യാപാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മുന്നേറ്റ കഴകം പ്രസിഡന്‍റായ അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
ക്ഷേത്രഭൂമി കൈയേറിയാണ് മാംസവ്യാപാരം നടക്കുന്നതെന്നും പളനി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലെ മാംസവ്യാപാരം ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. മാംസം വാങ്ങാന്‍ വരുന്ന മറ്റു മതസ്ഥര്‍ ഹൈന്ദവ വികാരങ്ങള്‍ വൃണപ്പെടുത്തുകയാണ്. ഇത് പരിഹരിച്ചില്ളെങ്കില്‍ മതസൗഹാര്‍ദം തകരുമെന്നും ഹിന്ദുമുന്നണി അധ്യക്ഷന്‍ കോടതിയെ അറിയിച്ചു.  എന്നാല്‍, പരാതിക്കാരന്‍േറത് അടിസ്ഥാനരഹിത ആവലാതിയാണെന്നും പൊതുതാല്‍പര്യഹര്‍ജി ദുരുപയോഗം ചെയ്യുകയാണെന്നും മാംസാഹാരം വിളമ്പുന്നത് ഹിന്ദുവികാരം വൃണപ്പെടുത്തുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിസുമാരായ എസ്. മണികുമാര്‍, സി.ടി. സെല്‍വം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.