ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറയും മറ്റു രണ്ട് വിദ്യാര്‍ഥികളുടെയും അറസ്റ്റിലേക്ക് നയിച്ച ഫെബ്രുവരി ഒമ്പതിനുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച അധ്യാപക സമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ളെന്ന് സര്‍വകലാശാല. വിവരാവകാശനിയമത്തിലെ സെക്ഷന്‍ 8 (1) (ജി), (എച്ച്) വകുപ്പുകള്‍ ചൂണ്ടിക്കാട്ടി വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ അവകാശമുണ്ടെന്ന് സര്‍വകലാശാല പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെ ജീവന്‍ അപകടത്തിലാക്കുന്നതോ കേസിന്‍െറ പുരോഗതിയെ ബാധിക്കുന്നതോ ആയ സാഹചര്യമുണ്ടെങ്കില്‍, രേഖകള്‍ പുറത്തുവിടേണ്ടതില്ളെന്നാണ് സര്‍വകലാശാല ചൂണ്ടിക്കാണിച്ച വകുപ്പുകള്‍ പറയുന്നത്. എന്നാല്‍, പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേസിനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കാന്‍ സര്‍വകലാശാല തയാറായില്ല. സാമൂഹികപ്രവര്‍ത്തകനായ പരസ് നാഥ് സിങ് ആണ് വിവരാവകാശനിയമപ്രകാരം സര്‍വകലാശാലയോട് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.