ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; കേന്ദ്രസേനയിറങ്ങി

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലെ 1900 ഹെക്ടറിലേറെ വനമേഖല ചാരമാക്കിയ കാട്ടുതീയണക്കാന്‍ കേന്ദ്ര ദുരന്തനിവാരണ സേനയിറങ്ങി. 135 പേരടങ്ങിയ സംഘത്തിനു പുറമെ എം.ഐ 17 ഹെലികോപ്ടറും സംസ്ഥാനത്തത്തെിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണാതീതമായി മാറിയതോടെ കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കേന്ദ്രസഹായം തേടിയത്. പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബന്ധപ്പെട്ടവരെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.