മുംബൈ: മലാല യൂസുഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയതിന് താന്‍ എതിരായിരുന്നെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. നേരത്തെ എനിക്ക് നൊബേല്‍ സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വശ്വസിക്കുന്നത്. അതില്‍ ആദരവ് ആഗ്രഹിക്കാത്തതുകൊണ്ട് നൊബേല്‍ നിരസിക്കുകയാണ് ചെയ്തത്.
അര്‍ഹതയുള്ളവരെ മാത്രമാണ് നാം ആദരിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ പൂര്‍ണമായും മലാലക്കെതിരായിരുന്നെന്നും 59കാരനായ രവിശങ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി നിയമങ്ങളെ മറികടന്ന് യമുന നദിക്കരികില്‍ രവി ശങ്കറിന്‍െറ നേതൃത്വത്തില്‍ സാംസ്കാരികോത്സവത്തില്‍ സംഘടിപ്പിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. താലിബാന്‍ ഭീഷണി വകവെക്കാതെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭാ്യസത്തിന് വേണ്ടി പ്രവത്തിച്ചതിനാണ് പാകിസ്താനിലെ മലാല യൂസുഫ് സായിക്ക് സമാധാന നൊബേല്‍ സമ്മാനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.