കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ബി.ജെ.പിയുടെ സഹായമില്ലാതെ ആര്‍ക്കും കേരളത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ളെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ എത്ര സീറ്റ് നേടുമെന്ന് പ്രവചിക്കുന്നില്ല. പക്ഷേ, ഞങ്ങളുടെ സഹായമില്ലാതെ ആര്‍ക്കും ഭരിക്കാനാവില്ല.
എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി ഒറ്റക്കായിരുന്നു മുമ്പ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്്. ഇപ്പോള്‍, വിവിധ പാര്‍ട്ടികള്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയാറായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടിന്‍െറ 9.2 ശതമാനം ബി.ജെ.പി നേടി. പശ്ചിമ ബംഗാള്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ബി.ജെ.പിയെ ചെറുക്കുന്നതിന് സംസ്ഥാനത്തെ 75-80 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടതായാണ് സൂചനയെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.