ഹെലികോപ്ടര്‍ ഇടപാട് മുന്‍ വ്യോമസേനാ മേധാവിയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോഴയായി നല്‍കിയ പണം കണ്ടത്തൊന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷണം വിപുലപ്പെടുത്തി. കേസില്‍ മുഖ്യപ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയെ വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യും. കേസന്വേഷിക്കുന്ന സി.ബി.ഐ ത്യാഗിയെ ചോദ്യംചെയ്തുവരുകയായിരുന്നു. ത്യാഗിയെയും  മൂന്ന് അനന്തരവന്മാരെയും എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എമ്മാര്‍ എം.ജി.എഫിന്‍െറ മേധാവി ശ്രാവണ്‍ ഗുപ്തയെയും ചോദ്യംചെയ്യും. നേരത്തേ, ഗുപ്തയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

വി.വി.ഐ.പികള്‍ക്ക് യാത്രചെയ്യാനായി ഇംഗ്ളീഷ് കമ്പനിയായ അഗസ്റ്റവെസ്റ്റ്ലന്‍ഡില്‍നിന്ന്  3600 കോടി മുടക്കി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന കേസ് പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ത്യാഗിയെ വീണ്ടും ചോദ്യംചെയ്യുന്നത്. 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥയില്‍ ഇളവുവരുത്തി 4500 മീറ്റര്‍ ആക്കിയതുകൊണ്ടാണ് അഗസ്റ്റവെസ്റ്റ്ലന്‍ഡ് എന്ന കമ്പനിക്ക് കരാറില്‍ പങ്കെടുക്കാനായത്. കോഴപ്പണം പ്രതികള്‍ വിലകൂടിയ ഇടപാടുകള്‍ക്കും വസ്തുക്കള്‍ വാങ്ങാനും വിനിയോഗിച്ചതായാണ് രണ്ട് അന്വേഷണ ഏജന്‍സികളുടെയും നിഗമനം. ഓണ്‍ലൈന്‍ വഴിയും നേരിട്ടും പണമിടപാട് നടത്തിയിട്ടുണ്ട്. ഈ പണത്തിന്‍െറ യഥാര്‍ഥ വഴികള്‍ കണ്ടത്തൊന്‍ വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.