ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച വിശ്വാസവോട്ട് നടക്കാനിരിക്കെ, സംസ്ഥാന ബജറ്റ് ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്‍െറ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നാലു മാസത്തേക്കുള്ള ധനവിനിയോഗ ബില്‍ ലോക്സഭയില്‍വെച്ച് പാസാക്കിയത്. പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.
പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയില്‍ ഉത്തരാഖണ്ഡ് ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. കാര്യോപദേശക സമിതിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. വിശ്വാസ വോട്ടിനുശേഷം ആവശ്യമെങ്കില്‍ മാത്രമേ ഉത്തരാഖണ്ഡ് ബജറ്റ് പാര്‍ലമെന്‍റില്‍ വെക്കേണ്ടതുള്ളൂവെന്നാണ് പ്രതിപക്ഷ നിലപാട്. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ചെലവുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ബജറ്റ് പാര്‍ലമെന്‍റില്‍ വെക്കുന്നതെന്ന് മന്ത്രി ജെയ്റ്റ്ലി വിശദീകരിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം അരങ്ങേറിയ മാര്‍ച്ച് 18ലെ നിയമസഭാ സമ്മേളനം ബജറ്റ് പാസാക്കിയിട്ടില്ളെന്നും ജെയ്റ്റ്ലി വാദിച്ചു. ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബജറ്റ് പാസായതായി സ്പീക്കര്‍ അംഗീകരിച്ചതാണെന്നും കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.