ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളുടെ ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിച്ചതായി ആദായനികുതി വകുപ്പ്. ആധാറും പെര്‍മനന്‍റ് അക്കൗണ്ട് നമ്പറും (പാന്‍) ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞവര്‍ഷമാണ് തുടക്കംകുറിച്ചത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴും മറ്റ് നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്ന നീക്കമാണിത്. 50,57,016 അക്കൗണ്ടുകളില്‍ ഇത് നടപ്പാക്കി.
ഒറ്റത്തവണ പാസ്വേഡ് അടിസ്ഥാനമാക്കി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സംവിധാനവും വിജയകരമായി നടപ്പാക്കി. 83,55,337 പേരിലാണ് ഇത് പൂര്‍ത്തിയാക്കിയത്. പുതിയ ഇ-ഫയലിങ് സംവിധാനത്തില്‍ ആധാര്‍നമ്പര്‍ അല്ളെങ്കില്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്/ബാങ്ക് അക്കൗണ്ട് നമ്പറും ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമുപയോഗിച്ച് ഒരു വ്യക്തിയുടെ ആദായനികുതി റിട്ടേണ്‍ ഇ വെരിഫിക്കേഷന്‍ നടത്താനാകും. അതോടെ ബംഗളൂരുവിലെ സെന്‍ട്രലൈസ്ഡ് പ്രോസസിങ് സെന്‍ററിലേക്ക് രേഖകള്‍ അയക്കുന്നത് ഒഴിവാക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.