കര്‍ണാടകയിലെ പക്ഷിപ്പനി: കേരളത്തില്‍നിന്നുള്ള പൗള്‍ട്രി ഉല്‍പന്നങ്ങള്‍ക്ക് തമിഴ്നാട്ടില്‍ നിരോധം

കോയമ്പത്തൂര്‍: കര്‍ണാടകയില്‍ പക്ഷിപ്പനി കണ്ടത്തെിയതിനെ തുടര്‍ന്ന് കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പൗള്‍ട്രി ഉല്‍പന്നങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിന്‍െറ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്

. കോഴി, താറാവ്, കാലി-കോഴി തീറ്റ, വളം, മുട്ട തുടങ്ങിയവയുടെ നീക്കമാണ് തടസ്സപ്പെടുക. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടാവും. അതേസമയം, തമിഴ്നാട്ടില്‍നിന്ന് കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കോഴി, കോഴിമുട്ട തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.