അതിര്‍ത്തിയില്‍ അജ്ഞാത ഫോണ്‍വിളി: ചാരവൃത്തിയെന്ന് സംശയം

ലേ: ഇന്ത്യന്‍ സൈന്യത്തിന്‍െറ വിവരങ്ങളന്വേഷിച്ച് കശ്മീരിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍പെട്ട ഗ്രാമപ്രദേശങ്ങളില്‍ അജ്ഞാത ഫോണ്‍ സന്ദേശം. ഫോണ്‍ വിളിക്കുപിന്നില്‍ പാക്-ചൈന ചാരന്മാരാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് സൈന്യം വിശദമായ അന്വേഷണം തുടങ്ങി.
സമുദ്രനിരപ്പില്‍നിന്ന് 13,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചാങ് ലാ, ത്സാങ്തെ ഗ്രാമങ്ങളിലേക്കാണ് ഫോണ്‍ വിളി എത്തിയത്. സൈന്യത്തിലെ കേണല്‍ എന്ന വ്യാജേനയാണ് ഫോണ്‍ വിളിച്ചത്. ധര്‍ബുക് ഗ്രാമ മുഖ്യനടക്കം സൈന്യവുമായി അടുപ്പമുള്ള മറ്റു ചിലര്‍ക്കും ഫോണ്‍ വിളി എത്തിയതായി റിപ്പോര്‍ട്ടുണ്ട്. മേഖലയിലെ സൈനിക നീക്കത്തിന്‍െറ സമയവും റോഡുകളുടെ വിവരവും മറ്റുമാണ് അജ്ഞാതന്‍ അന്വേഷിച്ചത്. സംശയംതോന്നിയ ഗ്രാമമുഖ്യന്‍ സ്റ്റാന്‍സിന്‍ തന്നെയാണ് സൈന്യത്തെ വിവരമറിയിച്ചത്. സൈനിക കേന്ദ്രങ്ങളില്‍നിന്ന് ഇങ്ങനെ ആരെയും വിളിച്ചിട്ടില്ളെന്നറിയിച്ചതിനെ തുടര്‍ന്ന്, സൈന്യം നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി കാളുകള്‍ ഗ്രാമത്തിലെ പലര്‍ക്കും വന്നതായി കണ്ടത്തെി. സൈന്യത്തെ സംബന്ധിച്ച പല വിവരങ്ങളും ഗ്രാമീണരില്‍നിന്ന് അജ്ഞാതര്‍ ശേഖരിച്ചതായും കണ്ടത്തെിയിട്ടുണ്ട്.
ഗ്രാമീണ ജനതയുടെ അജ്ഞത മുതലെടുത്ത് ചാരപ്പണി നടത്തുന്നതായാണ് സംശയം. നമ്പര്‍ വ്യക്തമാകാത്ത വിധം കമ്പ്യൂട്ടറില്‍നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇത്തരം അജ്ഞാത ഫോണുകള്‍ക്ക് മറുപടിനല്‍കരുതെന്ന് ഗ്രാമീണ ജനങ്ങളെ ബോധവത്കരിക്കാന്‍ തീരുമാനിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി സംസ്ഥാന ഭരണകൂടത്തിന്‍െറ സഹായത്തോടെ ബോധവത്കരണത്തിനായി ശ്രമം തുടങ്ങിക്കഴിഞ്ഞതായും സൈന്യമറിയിച്ചു. അജ്ഞാത ഫോണ്‍ കാളുകള്‍ വന്നാല്‍ എത്രയുംവേഗം വിവരം സൈനികകേന്ദ്രങ്ങളെ അറിയിക്കണമെന്ന് സൈന്യം ഗ്രാമീണരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.