ഇന്ത്യ ഭീകരരെ സംരക്ഷിക്കുന്നതായി പാക് പ്രതിരോധ മന്ത്രി

ഇസ് ലാമാബാദ്: പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെയും വിഘടനവാദ ഗ്രൂപ്പുകളെയും സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ കൈക്കൊള്ളുന്നതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജാ അസിഫ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എഫ് 16 യുദ്ധ വിമാനം  യു.എസില്‍ നിന്ന് വാങ്ങാനുള്ള പാകിസ്താന്‍െറ നീക്കം തടയാന്‍ ഇന്ത്യന്‍ ലോബിയും യു.എസിലെ മുന്‍ പാക് അംബാസിഡര്‍ ഹുസൈന്‍ ഹഖാനിയും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആയുധ വ്യാപാരത്തിന് ഏതുവിധേനയും തടയിടാന്‍ യു.എസ് സെനറ്റര്‍ റാന്‍റ് പോള്‍ മുഖേന ഇന്ത്യ ശ്രമിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ഉപദേഷ്ടാവ് സര്‍താജ് അസീസും വ്യാഴാഴ്ച പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.