ന്യൂഡല്‍ഹി: എക്സിക്യൂട്ടിവിനുമേല്‍ ജുഡീഷ്യറിയുടെ ‘അതിരുകവിയലി’നെതിരെ വിമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജുഡീഷ്യറിയുടെ വിമര്‍ശം ആ വ്യവസ്ഥയോട് ഒരുപക്ഷേ നീതിപുലര്‍ത്തുന്നുണ്ടാകാം. എന്നാല്‍, അത് എക്സിക്യൂട്ടിവുകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകരുത്. നിയമവ്യവസ്ഥ നടപ്പാക്കാനുള്ള അധികാരം എക്സിക്യൂട്ടിവിനാണ്. അതിനുമേല്‍ കടന്നുകയറാന്‍ ജുഡീഷ്യറി ശ്രമിക്കരുത്. അതിന് അവര്‍ സ്വയം ലക്ഷ്മണരേഖ വരക്കേണ്ടത് അത്യാവശ്യമാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ് പ്രസ് കോപ്സ് (ഐ.ഡബ്ള്യു.പി.സി) നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിവിസത്തിന് സ്വയം നിയന്ത്രിക്കാനാകണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ അതില്‍ മാറ്റം വരുത്താന്‍ പാടില്ല. എക്സിക്യൂട്ടിവ് എടുത്ത തീരുമാനം ഭരണഘടനക്ക് വിരുദ്ധമെങ്കില്‍ അത് തള്ളാന്‍ ജുഡീഷ്യറിക്ക് കഴിയും. എന്നാല്‍, എക്സിക്യൂട്ടിവിന്‍െറ അധികാരത്തില്‍ ജുഡീഷ്യറി കടന്നുകയറുന്നതോടെ ഇത് സാധ്യമല്ലാതാകുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.