ബംഗാളില്‍ മമതയെന്ന് എക്സിറ്റ് പോള്‍; ‘കൈയരിവാള്‍’ സഖ്യം നില മെച്ചപ്പെടുത്തും

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ ഭരണം തുടരുമെന്ന് എക്സിറ്റ് പോള്‍ ഫലം. അതേസമയം, സി.പി.എം-കോണ്‍ഗ്രസ് സഖ്യം ബംഗാളില്‍ നില മെച്ചപ്പെടുത്തും. ഇടതുഭരണക്കുത്തക തകര്‍ത്ത് 2011ല്‍ അധികാരത്തിലേറിയ മമത തുടരുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. എന്നാല്‍, 2011ലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ മമതക്ക് കഴിയില്ളെന്ന് ആറില്‍ നാല് സര്‍വേകള്‍ പറയുന്നു. നിലവില്‍ 184 സീറ്റുകളുള്ള മമതക്ക് 151 മുതല്‍ 167 വരെ സീറ്റ് കിട്ടുമെന്നാണ് പ്രവചനം.   രണ്ട് സര്‍വേ പറയുന്നത്  മമത  മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി തിളക്കം കൂട്ടുമെന്നാണ്. 210 മുതല്‍ 253 വരെ സീറ്റ് കിട്ടുമെന്ന് ഇവര്‍ പറയുന്നു.

സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് 60ഉം കോണ്‍ഗ്രസിന് 40ഉം സീറ്റാണ് നിലവില്‍ ബംഗാളിലുള്ളത്. ബംഗാള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാക്കിയ ഇടത്-കോണ്‍ഗ്രസ് കൈയരിവാള്‍ സഖ്യം നില മെച്ചപ്പെടുത്തുമെന്നാണ് ആറില്‍ നാല് എക്സിറ്റ് പോളുകളുടെ പ്രവചനം.  120 മുതല്‍ 138 വരെ സീറ്റ് കിട്ടുമെന്നാണ് കണക്ക്.

എന്നാല്‍, രണ്ട് എക്സിറ്റ് പോള്‍  പ്രവചിക്കുന്നത്  കൈയരിവാള്‍ സഖ്യത്തിന്‍െറ തകര്‍ച്ചയാണ്. 38 മുതല്‍ 70 സീറ്റുവരെ മാത്രമേ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും കൂടി ലഭിക്കുകയുള്ളൂവെന്നാണ് കണക്ക്. വിവിധ സര്‍വേകളുടെ ശരാശരി കണക്കാക്കിയാല്‍ തൃണമൂലിന് 179, കോണ്‍-സി.പി.എം സഖ്യത്തിന് 109, ബി.ജെ.പിക്ക് മൂന്ന്, മറ്റുള്ളവര്‍ക്ക് മൂന്ന് എന്നിങ്ങനെയാണ്  സീറ്റുനില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.