ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 13 സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സീറ്റിലൊതുങ്ങി. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് നേടി മികച്ച വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടി. നിലവില്‍ ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
വികാസ് നഗർ, മാട്ടിയാല, നാനക്പുര, തേഖണ്ഡ്, ബല്ലിമാരൻ സീറ്റുകളാണ് എ.എ.പി നേടിയത്. ജിൽമിൽ, മുനീർക, കിച്ടിപുർ, കമറുദ്ദീൻ നഗർ എന്നിവ കോൺഗ്രസും നവാഡ, ഷാലിമാർ ബാഗ്, വാസിർപുർ എന്നിവ ബി.ജെ.പിയും നേടി. കൂടാതെ ഭാട്ടി വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി രജീന്ദർ സിങ് തൽവാർ വിജയിച്ചിട്ടുണ്ട്.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്‍െറ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പിനെ മൂന്ന് പാര്‍ട്ടികളും വിലയിരുത്തുന്നത്. അതേസമയം ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിന് വലിയ പ്രധാന്യം നല്‍കുന്നില്ലെന്നാണ് ബി.ജെ.പി നേതാവ് വിജയ് ഗോയലിന്‍െറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.