മുംബൈ: മാലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞ സിങ് ഠാകുറിനെ കുറ്റമുക്തയാക്കിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) നടപടി, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ മഹാരാഷ്ട്ര എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയോടുള്ള അവഹേളനമാണെന്ന് മുംബൈയിലെ മുന്‍ പൊലീസ് കമീഷണര്‍ ജൂലിയോ റൊബീറോ. പ്രജ്ഞ സിങ് ഠാകുറിനെതിരെ കര്‍ക്കരെ തെളിവ് കെട്ടിച്ചമച്ചുവെന്നും സമ്മര്‍ദം ചെലുത്തി സാക്ഷി മൊഴിയെടുത്തു എന്നുമുള്ള എന്‍.ഐ.എയുടെ ആരോപണത്തിനെതിരെയും എന്‍.ഡി.ടി.വിയുടെ ‘വാക് ദി ടോക്’ പരിപാടിയില്‍ റൊബീറോ നിശിത വിമര്‍ശമുയര്‍ത്തി.
‘ഈ ആരോപണം പ്രതിരോധിക്കാന്‍ കര്‍ക്കറെ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് ഞങ്ങള്‍തന്നെ അദ്ദേഹത്തിനുവേണ്ടി രംഗത്തിറങ്ങുകയാണ്’ -റൊബീറോ പറഞ്ഞു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ പരാമര്‍ശങ്ങളില്‍ മുംബൈ പൊലീസ് അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിലുള്ളവര്‍ക്കെല്ലാം കര്‍ക്കറെയെ നേരിട്ട് അറിയാം. അദ്ദേഹത്തിന്‍െറ ജീവത്യാഗത്തെ വൈകാരികമായിപ്പോലും നെഞ്ചേറ്റിയവരാണവര്‍. പ്രജ്ഞ സിങ് ഠാകുറിനെ കുറ്റമുക്തയാക്കാനും കേണല്‍ പുരോഹിതിനെതിരായ കേസ് ദുര്‍ബലമാക്കാനുമാണ് ഐ.എന്‍.എ വ്യാജ ആരോപണമുന്നയിക്കുന്നതെന്നും റൊബീറോ പറഞ്ഞു.
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞ അടക്കം അഞ്ചുപേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ളെന്നും പുരോഹിത് അടക്കം മറ്റ് 11 പേര്‍ക്കെതിരെ ‘മകോക’ ചുമത്താനുള്ള വകുപ്പില്ളെന്നുമാണ് എന്‍.ഐ.എ കഴിഞ്ഞ ആഴ്ച കോടതിയെ അറിയിച്ചത്.
കേസ് ആദ്യം അന്വേഷിച്ചത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ആയിരുന്നു. 2006 മുതല്‍ 2008 വരെ നടന്ന സ്ഫോടന ഗൂഢോലോചനയില്‍ പ്രജ്ഞ പങ്കാളിയായിരുന്നെന്നായിരുന്നു എ.ടി.എസിന്‍െറ കണ്ടത്തെല്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവില്‍ സ്ഫോടനം നടത്താമെന്ന് പുരോഹിതും സ്ഫോടനത്തിന് ആളെ ഏര്‍പ്പെടുത്താമെന്ന് പ്രജ്ഞയും പറഞ്ഞതിന് എ.ടി.എസ് 2009ല്‍ കുറ്റപത്രത്തില്‍ തെളിവ് നിരത്തിയിരുന്നു.
അറസ്റ്റ് സമയത്ത് പുരോഹിതിന്‍െറ ദേവ്ലാലിയിലെ സൈനിക ക്വാര്‍ട്ടേഴ്സില്‍നിന്ന് കണ്ടത്തെിയ ആര്‍.ഡി.എക്സ് എ.ടി.എസ് സ്ഥാപിച്ചതായിരുന്നുവെന്നും എന്‍.ഐ.എ ആരോപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെയാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.