ന്യൂഡല്‍ഹി: അനുബന്ധ ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം കേന്ദ്രനയങ്ങള്‍ക്കനുസൃതമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പൊതുമേഖലാ ബാങ്കുകള്‍ പുനരുദ്ധരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദ്രധനുഷ് പദ്ധതിയിലെ ഏഴ് നിര്‍ദേശങ്ങളില്‍ ഒന്ന് ബാങ്കുകളുടെ ലയനമായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ലയനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ ബാങ്കുകള്‍ ഏറെ വേണ്ടതില്ളെന്ന് പറഞ്ഞ അദ്ദേഹം, വന്‍കിട ധനകാര്യ സ്ഥാപനങ്ങളാണ് ആവശ്യമെന്നും പറഞ്ഞു. എസ്.ബി.ഐയുടെ നിര്‍ദേശം ധനവകുപ്പിന് ലഭിച്ചാല്‍ അനുകൂല സമീപനമായിരിക്കും ഉണ്ടാവുക. പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ലയനമാണ് പോംവഴിയെങ്കില്‍ അതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.