ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം രക്തസാക്ഷിത്വദിനം ആചരിച്ചു.
അദ്ദേഹത്തിന്‍െറ അന്ത്യവിശ്രമ സ്ഥലമായ വീര്‍ ഭൂമിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷയും രാജീവിന്‍െറ ഭാര്യയുമായ സോണിയ ഗാന്ധി, മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, അഹ്മദ് പട്ടേല്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഷീലാ ദീക്ഷിത്, അജയ് മാക്കന്‍, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും പ്രണാമം അര്‍പ്പിച്ചു.
രാജ്യത്തിന്‍െറ ആറാമത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.