ന്യൂഡല്‍ഹി: ബംഗാളിലെ കനത്ത തിരിച്ചടി ചര്‍ച്ചചെയ്യാന്‍ സി.പി.എം പ്രത്യേകം കേന്ദ്ര കമ്മിറ്റി വിളിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ മേയ് 22നും 23നും ചേരാന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രകമ്മിറ്റി ബംഗാളിലെ തോല്‍വിയുടെ ആഘാതത്തില്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. വിശദമായ ചര്‍ച്ച വേണമെന്നും അതിന് പ്രത്യേകം കേന്ദ്രകമ്മിറ്റി ചേരാമെന്നും കാരാട്ട് പക്ഷം നിര്‍ദേശിച്ചതായാണ് വിവരം. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ ഫലത്തില്‍ യെച്ചൂരിക്കെതിരായ വിചാരണയായി മാറും. ബംഗാളില്‍ കൈയരിവാള്‍ സഖ്യം പിറന്നത് യെച്ചൂരിയുടെ അനുഗ്രഹത്തോടെയാണ്. മമതക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേരുകയല്ലാതെ മറ്റു വഴിയില്ളെന്ന ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടപ്പോള്‍ കാരാട്ട് പക്ഷം അത് അപ്പോള്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യമില്ലാതെ മുന്നോട്ടുപോകാനാവില്ളെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചുനിന്നത് യെച്ചൂരിയുടെ പിന്തുണയുടെ ബലത്തിലാണ്. പി.ബി തള്ളിയ കൈയരിവാള്‍ സഖ്യനിര്‍ദേശം യെച്ചൂരി കേന്ദ്രകമ്മിറ്റിയിലേക്ക് എത്തിച്ചു.
കോണ്‍ഗ്രസുമായി സീറ്റുധാരണ മാത്രം ആകാമെന്ന തീരുമാനം എടുപ്പിച്ചതും യെച്ചൂരി തന്നെ. കോണ്‍ഗ്രസുമായി ചേര്‍ന്ന് പരസ്യപ്രചാരണം, വേദി പങ്കിടല്‍ ഒന്നും പാടില്ളെന്ന നിബന്ധനയും കേന്ദ്ര കമ്മിറ്റി വെച്ചിരുന്നു. എന്നാല്‍, കേന്ദ്രകമ്മിറ്റി തീരുമാനം വന്നതിനു പിന്നാലെ കൊല്‍ക്കത്തയിലും മറ്റും ചൊങ്കൊടിയും കോണ്‍ഗ്രസ് പതാകയും കൂട്ടിക്കെട്ടി. കൈപ്പത്തിയും അരിവാളും ഒന്നിച്ച ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. പോളിങ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും സംസ്ഥാന നേതാക്കള്‍ സംയുക്തമായി പ്രചാരണവും നയിച്ചു. വോട്ടെടുപ്പ് പുരോഗമിക്കുന്തോറും കൈയരിവാള്‍ സഖ്യം വളരുന്നതാണ് കണ്ടത്. എന്നാല്‍, ഫലം വന്നപ്പോള്‍ സി.പി.എം ശരിക്കും ഞെട്ടി. അരിവാളേന്തി ‘കൈ’ നില മെച്ചപ്പെടുത്തിയപ്പോള്‍ ചോര പൊടിഞ്ഞത് സി.പി.എമ്മിലാണ്. കോണ്‍ഗ്രസിനും പിന്നിലായി പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള അര്‍ഹത പോലുമില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.