ബി.സി.സി.ഐ പ്രസിഡണ്ടായി അനുരാഗ് ഠാക്കൂര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡണ്ടായി ബിജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ ചുമതലയേറ്റു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ എം.പി യാണ് അനുരാഗ് ഠാക്കൂര്‍. ഞായറാഴ്ച്ച മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് പുതിയ പ്രസിഡണ്ടിനെ  തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നത്. പ്രസിഡണ്ടായിരുന്ന ശശാങ്ക് മനോഹര്‍ കഴിഞ്ഞയാഴ്ച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ ചെയര്‍മാനായി സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അധികാരമേല്‍ക്കുന്നതോട് കൂടി 41 കാരനായ ഠാക്കുര്‍ പ്രായം കുറഞ്ഞ ബി.സി.സി.ഐ പ്രസിഡണ്ടാവും . വെള്ളിയാഴ്ച്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയോടൊപ്പം എത്തിയാണ് ഠാക്കൂര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

 ബംഗാള്‍, അസം, ത്രിപുര, നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തുടങ്ങിയ ക്രിക്കറ്റ് അസോസിയേഷനുകളുടെ പിന്തുണയോടെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അനുരാഗ ഠാക്കൂര്‍ സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സ്ഥാനത്തേക്ക് അജയ് ശിര്‍ക്കിയെയാണ് പരിഗണിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റപത്രത്തിലുള്ളവര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബീഹാര്‍ ക്രിറ്റ് അസോസിയേഷന്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.