പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പി എം.പിക്ക് ജാമ്യമില്ലാ വാറന്‍റ്

ലഖ്നോ: 2009 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസില്‍ ബി.ജെ.പി എം.പിയും രണ്ട് സംസ്ഥാന മന്ത്രിമാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍റ്. ബി.ജെ.പി എം.പി മനോജ് തിവാരി, മന്ത്രിമാരായ ശിവ്പാല്‍ യാദവ്, പരാസ്നാഥ് യാദവ്, സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ജാഹിദ് ബേഗ്, പാര്‍ട്ടി നേതാവ് ആരിഫ് സിദ്ദീഖി എന്നിവര്‍ക്കെതിരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സത്യവാന്‍ സിങ് ജാമ്യമില്ലാവാറന്‍റ് പുറപ്പെടുവിച്ചത്. ജൂണ്‍ 14ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതി പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാകാന്‍ തയാറാകാത്തതിനത്തെുടര്‍ന്നാണ് ജാമ്യമില്ലാ വാറന്‍റ്. 2009 ലോകസ്ഭാ തെരഞ്ഞെടുപ്പുകാലത്ത് സമാജ്വാദി പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളായിരുന്നു മനോജ് തിവാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.