എവറസ്റ്റില്‍ ഇന്ത്യന്‍ പര്‍വ്വതാരോഹകന്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ പോയ മുപ്പതോളം പര്‍വ്വതോഹകരില്‍ ഒരാള്‍ ശ്വാസം കിട്ടാതെ മരിച്ച നിലയില്‍ കണ്ടത്തെി. പര്‍വ്വതാരോഹക സംഘത്തിലെ പോളാണ് മരിച്ചത്. ബാക്കിയുള്ള മുപ്പതോളം പ്രവര്‍ത്തകര്‍ കൊടുമുടിയില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. മഞ്ഞു മൂടിയ മല നിരകളിലെ മോശം കാലാവസ്ഥ മൂലമാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.

പര്‍വ്വതാരോഹക സംഘത്തിലുള്ള വനിത എവറസ്റ്റിന്‍െറ നെറുകയില്‍ എത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇവര്‍ കൊടുമുടിയുടെ മുകളില്‍ എത്തിയത്. നേപ്പാള്‍ ഭൂകമ്പത്തിന ്ശേഷം നിര്‍ത്തിവെച്ച പര്‍വ്വതാരോഹണം പുനരാരംഭിച്ച ശേഷം നിരവധി പേരാണ് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നത്. 2015ല്‍  ഭൂകമ്പത്തിനിടെ എവറസ്റ്റിലെ ബേസ് ക്യാമ്പില്‍ നിന്ന് 18 പേര്‍ മരിച്ചിരുന്നു. ഭൂനിരപ്പില്‍ നിന്ന് 17,800 അടി ഉയര്‍ച്ചയിലാണ് സംഘം ഇപ്പോള്‍ ഉള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.