സ്വന്തം കാര്യത്തിന് വേണ്ടി കെജ്രിവാള്‍ മോദിയുമായി കൈ കോര്‍ക്കും; പ്രശാന്ത് ഭൂഷണ്‍

വാഷിങ്ടണ്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സഹപ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ . കെജ്രിവാള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത വ്യക്തിയാണെന്നും സ്വന്തം നേട്ടത്തിനായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൈകോര്‍ക്കുമെന്നും ഭൂഷണ്‍ ആരോപിച്ചു.

“കെജ്രിവാള്‍ ആദര്‍ശമില്ലാത്ത വ്യക്തിയാണ്. കാര്യ ലാഭത്തിനായി അദ്ദേഹം മോദിയുമായി കൈ കോര്‍ക്കും. ഇക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.” ഭൂഷണ്‍ പറഞ്ഞു. കെജ് രിവാളിന്‍്റെ ഇത്തരം ചതികള്‍ തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് ഭൂഷണ്‍ വ്യക്തമാക്കി. ഒരുവര്‍ഷത്തിലേറെയായി ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു.

തന്നെയും യോഗേന്ദ്ര യദാവിനെയും പോലുള്ളവരുടെ വിശ്യാസ്യത നേടിയെടുക്കുന്നതിന് വേണ്ടിയാണ് കെജ്രിവാള്‍ ഉപയോഗിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. അതേസമയം പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ അദ്ദേഹത്തേിന് ഭൂരിപക്ഷം ഉണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി അദ്ദേഹം സ്വന്തം അജണ്ട നടപ്പിലാക്കുകയും ചെയ്തു.

കെജ്രിവാളിന്‍െറ അഴിമതിക്കായുള്ള പോരാട്ടം കാപട്യമാണെന്ന് ഭൂഷണ്‍ ആരോപിച്ചു.  സ്വന്തം പാര്‍ട്ടിയിലെ അഴിമതികള്‍ കെജ്രിവാള്‍ കണ്ടില്ളെന്ന് നടിക്കുകയാണ്.   നിരവധി എഎപി എംഎല്‍എ മാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ കെജ്രിവാളിന് നന്നായി അറിയാം. പാര്‍ട്ടിയിലുള്ള അഴിമതിയെ കുറിച്ച് ആദ്യം കെജ്രിവാള്‍ മറുപടി പറയണമെന്നും ഭൂഷണ്‍ പറഞ്ഞു. വാഷിങ്ടണിലെ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.