ന്യൂഡൽഹി: ഇന്ത്യയുടെ തിരുമാനങ്ങളെ വീറ്റോ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്‌ക്കുമായി ശരിയെന്താണോ അത് ഭയമില്ലാതെ ചെയ്യുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍. മുംബൈയിലെ ഒരു ചടങ്ങിലേക്ക് അയച്ച വിഡിയോ സന്ദേശത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
അനാരോഗ്യകരമായ ശീലങ്ങൾ, സമ്മർദം നിറഞ്ഞ ജീവിതരീതികൾ, ആവർത്തിച്ചുള്ള കാലാവസ്ഥാ തിരിച്ചടികൾ എന്നിവ നിറഞ്ഞ ലോകത്ത്, ഇന്ത്യയുടെ പൈതൃകത്തിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്. എന്നാൽ നമ്മൾ അതിൽ അഭിമാനിക്കുമ്പോൾ മാത്രമേ ലോകം അതേക്കുറിച്ച് അറിയൂ.
ആഗോളവൽക്കരണത്തിന്‍റെ കാലത്ത് സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് മുന്നേറണം. ഭാരതം അനിവാര്യമായും പുരോഗമിക്കും, പക്ഷേ പുരോഗമനം ഭാരതീയത നഷ്ടപ്പെടാതെയാകണം. അപ്പോൾ മാത്രമേ നമുക്ക് ഒരു ബഹുധ്രുവലോകത്തിലെ ഒരു മുൻനിര ശക്തിയായി ഉയർന്നുവരാൻ കഴിയൂ.
“സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴയ്ക്കരുത്. ഭയക്കാതെ നമ്മുടെ ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്‌ക്കുമായി ശരിയായത് നമ്മൾ ചെയ്യും. ഇന്ത്യയുടെ തിരുമാനങ്ങളെ വീറ്റോ ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.