ഐ.എസ് ഭീഷണിയില്ലെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: രാജ്യത്ത് ഐ.എസ് ഭീഷണിയില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാധാനത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും രാഷ്ട്രമായ ഇന്ത്യയില്‍ ഐ.എസ് പോലുള്ള ദുശ്ശക്തികള്‍ക്കെതിരെ മുസ്ലിംകളടക്കമുള്ള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ   മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 11 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഐ.എസ് വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 2014ല്‍ മഹാരാഷ്ട്രയില്‍നിന്ന് ഐ.എസില്‍ ചേരാനായി ഇറാഖിലേക്ക് പോയി എന്ന് കരുതുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി ഫഹദ് തന്‍വീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് വിഡിയോയിലുള്ളത്. ഇസ്ലാമിക ഖിലാഫത്തിനായി ഇന്ത്യയിലേയും പാകിസ്താനിലേയും അഫ്ഗാനിസ്താനിലേയും മുസ്ലിംകള്‍ ഒന്നിക്കണമെന്ന് വിഡിയോ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കളാണെന്നും 22 മിനിറ്റുള്ള വിഡിയോയില്‍ പറയുന്നുണ്ട്. മേയ് 19നാണ് വിഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുതുടങ്ങിയത്. വിഡിയോയില്‍ കാണുന്ന രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളാണെന്നും സംശയമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.