നൈജീരിയന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവം: വിദേശ മന്ത്രാലയം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നൈജീരിയന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 23 കാരനായ നൈജീരിയന്‍ വിദ്യാര്‍ഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ 324 ാം വകുപ്പു പ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോംഗോയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിന്‍റെ ഇന്ത്യയില്‍ വീണ്ടും വംശീയ അധിക്ഷേപം നടന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെലങ്കാന സര്‍ക്കാറിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
വിദേശികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍  മാപ്പ് അര്‍ഹിക്കുന്നില്ളെന്നും  ഇത്തരം സംഭവങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഖേദിക്കുന്നതായും കേന്ദ്ര സഹമന്ത്രി വി.കെ സിങ് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.