ദേശീയഗാനത്തിനിടെ ഫാറൂഖ് അബ്ദുല്ല ഫോണില്‍ സംസാരിച്ചത് വിവാദമായി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ദേശീയഗാനാലാപനത്തിനിടെ ജമ്മു- കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല മൊബൈല്‍ ഫോണില്‍ സംസാരിച്ച ദൃശ്യങ്ങള്‍ വിവാദമായി.
മമതയുടെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി ദേശീയഗാനാലാപനം തുടങ്ങിയപ്പോഴാണ് സംഭവം. വേദിയില്‍ ലാലു പ്രസാദ് യാദവും മമതയും മന്ത്രിമാരും മറ്റ് നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നിശ്ശബ്ദരായി നില്‍ക്കുമ്പോള്‍ ഫാറൂഖ് അബ്ദുല്ല ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.