ന്യൂഡൽഹി: ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ കരസേന താവളത്തിലെ ബ്രിഗേഡ് കമാൻഡറെ മാറ്റി. ബ്രിഗേഡ് കമാൻഡർ കെ. സോമശങ്കറിനെയാണ് അന്വേഷണത്തിെൻറ ഭാഗമായി ചുമതലയിൽ നിന്ന് മാറ്റിയത്. തന്ത്രപ്രധാനമായ ഉറി സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. സോമശങ്കറിന് പകരം സൈന്യത്തിെൻറ 28 മൗണ്ടന്‍ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുക്കുമെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ സൈന്യം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.