ഇസ്ലാമാബാദ്: എട്ടംഗ സാര്‍ക് (സൗത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജനല്‍ കോര്‍പറേഷന്‍) കൂട്ടായ്മയില്‍ ഇന്ത്യക്കുള്ള സ്വാധീനം ചെറുക്കാന്‍ മറ്റൊരു ദക്ഷിണേഷ്യന്‍ സാമ്പത്തികസഖ്യത്തിന്‍െറ സാധ്യത പാകിസ്താന്‍ പരിശോധിക്കുന്നതായി നയതന്ത്ര നിരീക്ഷകര്‍. പാകിസ്താനില്‍നിന്ന് അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലത്തെിയ പാര്‍ലമെന്‍ററി സംഘം ഈ ആശയം മുന്നോട്ടുവെച്ചതായി ഡോണ്‍ ദിനപത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദക്ഷിണേഷ്യന്‍ സഖ്യം രൂപപ്പെട്ടുവരുന്നുണ്ടെന്ന് സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍ സഈദ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയും ഇറാനും മധ്യേഷ്യന്‍ രാജ്യങ്ങളുമാണ് ഈ സഖ്യത്തിലുള്‍പ്പെടുക. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന മുഖ്യ സാമ്പത്തികപാതയാണ്. ഗ്വദാര്‍ തുറമുഖം ചൈനക്കും കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും ഏറ്റവുമടുത്ത ഉഷ്ണജല തുറമുഖവുമാണ് (ഏതു കാലാവസ്ഥയിലും ജലം തണുത്തുറഞ്ഞുപോകാത്ത തുറമുഖം). ഇവ രണ്ടും സഖ്യരാജ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകും. ഇന്ത്യയും ഈ സഖ്യത്തില്‍ പങ്കാളിയാകണമെന്നും ഹുസൈന്‍ പറഞ്ഞു. എന്നാല്‍, നിലവിലെ സാര്‍ക് സഖ്യത്തില്‍ സംതൃപ്തമായ ഇന്ത്യ ഈ വാഗ്ദാനം സ്വീകരിക്കാനിടയില്ല.
ഇസ്ലാമാബാദില്‍ നവംബര്‍ 15നും 16നും നടക്കാനിരുന്ന 19ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ളെന്ന് ഇന്ത്യ വ്യക്തമാക്കിയത് പാകിസ്താന്‍ ഒറ്റപ്പെടുന്നതിനു വഴിവെച്ചിരുന്നു. ജമ്മു-കശ്മീരിലെ ഉറിയില്‍ സൈനികക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാക് കരങ്ങളാണെന്നാരോപിച്ചാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചത്.
സാര്‍ക് അംഗരാജ്യങ്ങളായ അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവയും ബഹിഷ്കരണത്തില്‍ ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ സമ്മേളനം മാറ്റിവെക്കേണ്ടിവന്നതോടെ മേഖലയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. അതോടെ സാര്‍ക് ഇന്ത്യന്‍ അധീശത്വത്തിലാണെന്ന് പാകിസ്താന് തോന്നിയതാണ് പുതിയ സഖ്യത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മേഖലയില്‍ ഇന്ത്യന്‍ സ്വാധീനം വളരുന്നതില്‍ ആശങ്കയുള്ള ചൈനക്കും പുതിയ സഖ്യം സ്വീകാര്യമാകുമെന്നാണ് വിലയിരുത്തല്‍. ഇറാനെയും മധ്യേഷ്യന്‍ രാജ്യങ്ങളെയും സഖ്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കാന്‍ ചൈനക്കാകും. എന്നാല്‍, സ്വന്തമായി തുറമുഖമുള്ള ബംഗ്ളാദേശിനും ശ്രീലങ്കക്കും ഈ സഖ്യം നേട്ടമുണ്ടാക്കിയേക്കില്ല. മാത്രമല്ല, തങ്ങളുടെ അതിര്‍ത്തികളില്‍നിന്ന് ദൂരെയുള്ള ഒരു കരമാര്‍ഗവും നേപ്പാളിനും ബംഗ്ളാദേശിനും ശ്രീലങ്കക്കും ഗുണംചെയ്യില്ല. എന്നാല്‍, കരയാല്‍ ചുറ്റപ്പെട്ട മധ്യേഷ്യന്‍ രാജ്യമായ അഫ്ഗാനിസ്താന് നീക്കം ഗുണംചെയ്തേക്കും.
എന്നാല്‍, ഇന്ത്യയുമായി അടുപ്പം സൂക്ഷിക്കുന്ന അഫ്ഗാന്‍ ഇന്ത്യയെ പിണക്കുന്ന ഒരു തീരുമാനമെടുക്കാന്‍ സാധ്യതയും കുറവ്. ഇത്തരമൊരു സഖ്യം യാഥാര്‍ഥ്യമായാല്‍ത്തന്നെ അംഗരാജ്യങ്ങള്‍ ഇന്ത്യയുമായുള്ള പ്രശ്നങ്ങളില്‍ പാകിസ്താനെ പിന്തുണക്കണമെന്നില്ളെന്നും നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇവരില്‍ പലര്‍ക്കും ഇന്ത്യയുമായി അടുത്ത ബന്ധമുള്ളതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.