മുംബൈ: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്കിനെതിരെ നിയമനടപടികള്‍ക്ക് സാധ്യത കണ്ടത്തൊന്‍ കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. നിലവില്‍ സാകിര്‍ നായിക്കിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ളെന്നാണ് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മതവിദ്വേഷമുണ്ടാക്കുംവിധമുള്ള സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ കണ്ടത്തെിയെങ്കിലും രാജ്യദ്രോഹക്കുറ്റം ചെയ്തതായി കണ്ടത്തൊന്‍ മുംബൈ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിനും കഴിഞ്ഞിരുന്നില്ല. എന്നാല്‍, സാകിര്‍ നായിക്കും അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനും (ഐ.ആര്‍.എഫ്) നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞാണ് മുംബൈ പൊലീസ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസിന്‍െറ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടയില്‍, സാകിര്‍ നായിക്കിനും ഐ.ആര്‍.എഫിനുമെതിരെ നിയമനടപടിക്ക് കേന്ദ്ര നിയമവകുപ്പും സോളിസിറ്റര്‍ ജനറലും കേന്ദ്ര ആഭ്യന്തര വകുപ്പിന് ഉപദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുമുണ്ടായി. എന്നാല്‍, സാകിര്‍ നായിക്കിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര നിയമവകുപ്പിന്‍െറ ഉപദേശമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ മാത്രമേ സാകിര്‍ നായിക്കിനെതിരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടുള്ളൂ. ഏജന്‍സികള്‍ കണ്ടത്തെിയ നായിക്കിന്‍െറ പ്രഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഇതുവരെ നടന്നിട്ടുമില്ല. തല്‍ക്കാലം സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചനയെന്നാണ് സൂചന.
നിലവിലുള്ള ആരോപണങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുകയില്ളെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എഫ്.ഐ.ആറിനുള്ള ചട്ടങ്ങള്‍പോലും പാലിക്കാതെയാണ് പൊലീസ് സാകിര്‍ നായിക്കിനെതിരെ റിപ്പോര്‍ട്ടെഴുതിയതെന്ന് അഭിഭാഷകനായിമാറിയ മുന്‍ ഐ.പി.എസുകാരന്‍ വൈ.പി. സിങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.