ലണ്ടൻ: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സർക്കാറിന്‍റെ രേഖകൾ പുറത്ത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സർക്കാർ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്തുവന്നത്. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്സൈറ്റാണ് രേഖകൾ സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്.
1956 ജനുവരിയിലാണ് തിരോധാനത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂർത്തിയായത്. റിപ്പോർട്ട് ടോക്കിയോയിലെ ഇന്ത്യൻ എംബസിക്കു ജപ്പാൻ നൽകിയിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് ഈ റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നത്. 1945 ഓഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്സൈറ്റ് വിശദമാക്കുന്നു.
വിമാനാപകടത്തിൽ നേതാജിക്കു ഗുരുതര പരുക്കേറ്റിരുന്നു. സംഭവ ദിവസം വൈകീട്ട് മൂന്നിന് നേതാജിയെ തായ്പെയിലെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ആഗസ്റ്റ് 22ന് തായ്പെയിലുള്ള മുൻസിപ്പിൽ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചെന്നും രേഖകൾ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.