ന്യൂഡല്‍ഹി: രാജിവെച്ച ബി.ജെ.പി രാജ്യസഭാ എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിധു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആവാസെ പഞ്ചാബ് എന്നാണ് പാര്‍ട്ടിയുടെ പേര്. എംപി സ്ഥാനം രാജി വെച്ചതിന് ശേഷം സിധു ആം ആദ്മി പാര്‍ട്ടിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുമെന്ന് ഏറെ അഭ്യൂഹമുയര്‍ന്നിരുന്നു. ഈ അനിശ്ചിത്വത്തിന് വിരാമമിട്ടാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിധു പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷമാണ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനമായത്.
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ശിരോമണി അകാലിദള്‍ നേതാവുമായിരുന്ന പര്‍ഗത് സിങുമായി ചേര്‍ന്നാണ് ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടി സിധു രൂപീകരിച്ചിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ സ്വതന്ത്ര എം.എല്‍.എമാരും സഹോദരങ്ങളുമായ സിമര്‍ജീക് സിങ് ബെയിന്‍സും ബല്‍വീന്ദര്‍ സിങ് ബെയിന്‍സും സിധുവിെൻറ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.
മൂന്നുവട്ടം അമൃത്സറില്‍നിന്ന് ബി.ജെ.പി.യുടെ ലോക്‌സഭാംഗമായിട്ടുള്ള സിധു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി പിണക്കത്തിലായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കുവേണ്ടിയാണ് അമൃത്സര്‍ സീറ്റ് സിദ്ദുവില്‍ നിന്ന് എടുത്തുമാറ്റിയത്. തുടര്‍ന്ന് സിധുവിനെ രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല.
രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചതോടെ ആം ആദ്മിപാര്‍ട്ടിയും കോണ്‍ഗ്രസും സിധുവിനായി വല വിരിച്ചിരുന്നെങ്കിലും സിധുവിെൻറ ഉപാധികള്‍ അംഗീകരിക്കാന്‍ ഇരു പാര്‍ട്ടികളും വിമുഖത കാണിച്ചിരുന്നു. അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍തിത്വവും ഭാര്യ നവജോത് കൗറിന് സീറ്റുമായിരുന്നു സിധുവിെൻറ ഉപാധികൾ.
എം.എല്‍.എയും പഞ്ചാബിലെ ശിരമോണി അകാലിദള്‍- ബി.ജെ.പി സര്‍ക്കാരില്‍ പാര്‍ലമെന്ററി സെക്രട്ടറിയുമായ സിധുവിെൻറ ഭാര്യ നവജോത് കൗര്‍ അടുത്ത ദിവസം തന്നെ ബി.ജെ.പി വിട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.