മംഗളൂരു: മംഗളൂരു സര്‍വകലാശാല ജൈവശാസ്ത്രവിഭാഗത്തില്‍ വനിതകളുടെ ശുചിമുറിയില്‍ ഒളികാമറ കണ്ടത്തെി. മുറിയുടെ മുകളില്‍ മൊബൈല്‍ ഫോണ്‍ കാമറ താഴേക്ക് ഫോക്കസ് ചെയ്തനിലയില്‍ കണ്ടത്തെിയ വിദ്യാര്‍ഥിനി വകുപ്പിന്‍െറ ചുമതലവഹിക്കുന്ന എന്‍.സി. താരാവതിയെ അറിയിക്കുകയായിരുന്നു. സിംകാര്‍ഡ് ഉള്‍പ്പെട്ട ഫോണ്‍ സര്‍വകലാശാല അധികൃതര്‍ കസ്റ്റഡിയിലെടുത്തു.അധ്യാപികമാരും 200 വിദ്യാര്‍ഥിനികളും ഉപയോഗിക്കുന്ന ഇടമാണിത്. ഒളികാമറയുടെ പ്രവര്‍ത്തനം തുടങ്ങിയതെന്നാണെന്ന് വ്യക്തമല്ല.
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ക്ക് തീരെ ശ്രദ്ധയില്ളെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പരിസരത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ഏറക്കാലമായി വിദ്യാര്‍ഥിനികള്‍ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ആഭ്യന്തര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.