ഒളിഞ്ഞുനോട്ടമല്ല ആഭ്യന്തര വകുപ്പിന്‍െറ ജോലിയെന്ന് ശിവസേന

മുംബൈ: ആഭ്യന്തര വകുപ്പിന്‍െറ ജോലി രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാര്‍ട്ടി നേതാക്കളെയും ഒളിഞ്ഞുനോക്കലല്ളെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറിനോട് സഖ്യകക്ഷിയായ ശിവസേന. ഹെല്‍മറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് പൊലീസ് കോണ്‍സ്റ്റബ്ള്‍ വിലാസ് ഷിണ്ഡെ മരിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് മുഖപത്രമായ ‘സാമ്ന’യിലൂടെ വിമര്‍ശം. എതിരാളികളെ ഒളിഞ്ഞുനോക്കലല്ല അതിനുമപ്പുറമാണ് ആഭ്യന്തരവകുപ്പിന്‍െറ ഉത്തരവാദിത്തം. ഇനിയും ആക്രമണങ്ങളുണ്ടായാല്‍ പൊലീസുകാര്‍ക്ക് ഹെല്‍മറ്റിനു പകരം പടച്ചട്ട നല്‍കേണ്ടിവരും. കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതുകൊണ്ട് കാക്കിക്കേറ്റ മുറിവുണങ്ങില്ല.

പൊലീസുകാരുടെ ധാര്‍മികത കുത്തനെ താഴുകയും രാഷ്ട്രീയ കൈകടത്തലുകള്‍ കൂടുകയും ചെയ്തിരിക്കുന്നു. ഈയിടെയായി ആഭ്യന്തര വകുപ്പിന്‍െറ ജോലി സ്വന്തക്കാരെ നിയമിക്കലും വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കലുമായി മാറി -സാമ്ന എഴുതുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം പ്രധാനപ്പെട്ട വകുപ്പാണെന്നും അത് ഭരിക്കാന്‍ കരുത്തുള്ളവര്‍ സേനയിലുണ്ടെന്നും കഴിഞ്ഞദിവസം സേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.