ഒമ്പതു കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ കടന്നു

ചെന്നൈ: ജ്വല്ലറി ജീവനക്കാരന്‍ ഒമ്പതു കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി. ചെന്നൈ അയനാവരം ശ്രീ ബാലാജി ജ്വല്ലറിയിലാണ് സംഭവം. ഉടമയായ ഗോപാല്‍ റാം കുടുംബസമേതം ജയിന്‍ ക്ഷേത്രദര്‍ശനത്തിന് പോയ കഴിഞ്ഞ ദിവസം വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലത്തെണമെന്ന് ജീവനക്കാരനായ ദീപക്കിനോട് നിര്‍ദേശിച്ചിരുന്നു.

ഞായറാഴ്ച രാവിലെ വീട്ടിലത്തെിയപ്പോള്‍ ദീപക്കിനെ കണ്ടില്ല. ജ്വല്ലറിയില്‍ പരിശോധിച്ചപ്പോള്‍ ഒമ്പതു കിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ദീപക് മൂന്നു വര്‍ഷമായി ഇവിടെ ജോലിനോക്കിവരുകയാണ്.  ഉടമയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അയനാവരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.