ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ബിസിനസ് ടുഡെ മാഗസിൻ ഗോഡ് ഒാഫ് ബിഗ് ഡീൽസ് എന്ന തലക്കെട്ടിൽ മഹാവിഷ്ണുവിെൻറ രൂപത്തിൽ ധോനിയെ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹിർമത് നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോനി കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
വി.എച്ച്.പി പ്രവർത്തകനായ ശ്യാം സുന്ദർ നൽകിയ പരാതിയെ തുടർന്ന് ആന്ധ്രപ്രദേശിലെ അനന്ത്പൂർ കോടതി ധോനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.