ടൈംസ് നൗ ചാനലില്‍ അഭിപ്രായം പറഞ്ഞ കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് വകവെക്കാതെ അര്‍ണബ് ഗോസ്വാമി നയിക്കുന്ന ‘ടൈംസ് നൗ’ ടി.വി ചാനലിനോട് സംസാരിച്ച ഹരിയാന പി.സി.സി ജനറല്‍ സെക്രട്ടറി കസന്‍ സിങ്ങിനെ കോണ്‍ഗ്രസ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിനോട് സാമാന്യ മര്യാദവിട്ട് പെരുമാറുന്നുവെന്ന് വിലയിരുത്തിക്കൊണ്ടാണ്, ചാനലിന്‍െറ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ഹരിയാനയിലെ പാര്‍ട്ടി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

 ടൈംസ് നൗ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ നല്‍കിയ സസ്പെന്‍ഷന്‍ നോട്ടീസില്‍ പറഞ്ഞു. ടൈംസ് നൗ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു തുടങ്ങിയിട്ട് മാസങ്ങളായി. റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടിനെക്കുറിച്ച ധിംഗ്ര കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ടൈംസ് നൗ റിപ്പോര്‍ട്ടറുമായി കസന്‍ സിങ് സംസാരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.