തിരുവനന്തപുരം: ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് പുണെയിലെ യെര്‍വാഡ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ മലയാളിയായ മാവോവാദി സൈദ്ധാന്തികന്‍ മുരളി കണ്ണമ്പള്ളിക്ക് ശരിയായ ചികിത്സ ലഭ്യമാക്കണമെന്ന് പ്രശസ്ത ചിന്തകനും മനുഷ്യാവകാശ വക്താവുമായ നോം ചോംസ്കി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജയിലില്‍ കഴിയുന്ന 62കാരനായ മുരളീധരന് നീതിപൂര്‍വവും വേഗത്തിലുമുള്ള വിചാരണ ഉറപ്പുവരുത്തുകയോ ജാമ്യം അനുവദിക്കുകയോ വേണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ ചോംസ്കിയെ കൂടാതെ ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ പ്രഫസര്‍ ആനന്ദ് തേല്‍തുംന്ദെ, എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക് ക്ലി ഡെപ്യൂട്ടി എഡിറ്റര്‍ ബര്‍ണാര്‍ഡ് ഡി മെല്ളൊ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ആര്‍.പി. ഭാസ്കര്‍, കെ. വേണു, എം.എം. സോമശേഖരന്‍, നജ്മല്‍ ബാബു, ഡോ. കെ.ടി. റാം മോഹന്‍, ഡോ. ജെ. ദേവിക, ഡോ. ടി.ടി. ശ്രീകുമാര്‍, മീന കന്തസാമി, പ്രഫ. എ.കെ. രാമകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പുവെച്ചിട്ടുണ്ട്.
2015 മേയിലാണ് മഹാരാഷ്ട്ര പൊലീസിന്‍െറ തീവ്രവാദവിരുദ്ധ സ്ക്വാഡ് അജിത് എന്ന പേരിലും അറിയപ്പെടുന്ന മുരളിയെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമമടക്കമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മുരളീധരന്‍ നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.